malappuram local

വിള്ളല്‍ സൃഷ്ടിച്ച് അധികാരം നിലനിര്‍ത്തുന്നവര്‍ ഇരുട്ടിന്റെ മിത്രങ്ങള്‍: ദഅ്‌വ സമ്മേളനം

എടവണ്ണ: മുന്ന് ദിവസമായി ന്ടന്ന ജാമിഅ നദ്‌വിയ്യ ദഅ്‌വാ സമ്മേളനത്തിന് സമാപനം. രാഷ്ട്രീയ ലാഭത്തിനായി മനുഷ്യഹൃദയങ്ങള്‍ക്കിടയില്‍ വിള്ളല്‍ സൃഷ്ടിച്ച് അധികാരം നിലനിര്‍ത്തുന്നവര്‍ ഇരുട്ടിന്റെ മിത്രങ്ങളാണെന്ന്  ദഅ്‌വ സമ്മേളനം അഭിപ്രായപ്പെട്ടു.  വിവിധ മത വിഭാഗങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദവും ബഹുമാനവും നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്നും  സമ്മേളനം ആഹ്വാനം ചെയ്തു. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ഖജാഞ്ചി നൂര്‍ മുഹമ്മദ് നൂര്‍ഷ അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍ കുട്ടി മൗലവി, ഫാറൂഖ് മൂസ ചന്തിരൂര്‍ എന്നിവര്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. പി വി അന്‍വര്‍ എംഎല്‍എ, കെഎന്‍എം ഓര്‍ഗനൈസിങ് സെക്രട്ടറി എ അസ്ഗറലി,  വൈസ് പ്രസിഡന്റ് എച്ച് ഇ മുഹമ്മദ് ബാബു സേഠ്, സെക്രട്ടറി ഡോ. സുല്‍ഫിക്കറലി, ജാമിഅഃ നദ്‌വിയ്യഃ അസി. രജിസ്ട്രാര്‍ ടി പി മൊയ്തീന്‍ കോയ മദീനി, കെജെയു അസി. സെക്രട്ടറി ഹനീഫ് കായക്കൊടി, ഐഎസ്എം കേരള പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, എംഎസ്എം കേരള പ്രസിഡന്റ് ജലീല്‍ മാമാങ്കര, ഉനൈസ് പാപ്പിനിശ്ശേരി, പി കെ സകരിയ്യ സ്വലാഹി, സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സമീല്‍ കുറ്റിയാടി  സംസാരിച്ചു. “”പ്രമാണങ്ങളാണ് ജീവിതാധാരം’ എന്ന പ്രമേയത്തില്‍ നടന്ന സെഷനില്‍ അബ്ദുല്‍ അസീസ് മദീനി അദ്ധ്യക്ഷത വഹിച്ചു. “അറിയുക അറിയിക്കുക’’ എന്ന “പ്രബോധനം’ സെക്ഷനില്‍ ടി മൂസ നദ്‌വി അദ്ധ്യക്ഷത വഹിച്ചു. “സ്വലാഹീസ് ഫോറം’ പൂര്‍വ്വ വിദ്യാര്‍ഥി സമ്മേളനം എം എം നദ്‌വി ഉദ്ഘാടന ചെയ്തു.
Next Story

RELATED STORIES

Share it