Alappuzha local

വിളവെടുപ്പ് പൂര്‍ത്തിയാക്കിയ പാടശേഖരം കത്തിയമര്‍ന്നു; പാടശേഖരത്തില്‍ വന്‍ അഗ്നിബാധ

മാന്നാര്‍: വിളവെടുപ്പ് പൂര്‍ത്തിയായ പുഞ്ചപ്പാടശേഖരത്തില്‍ വന്‍ അഗ്നിബാധ. അപ്പര്‍കുട്ടനാടന്‍ കാര്‍ഷികമേഖലയായ മാന്നാറിലെ കുരട്ടിശേരി വില്ലേജില്‍പ്പെട്ട നാലുതോട്ടിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് 3.30 ഓടെ തീപിടിത്തമുണ്ടായത്.
നാട്ടുകാരും ഫയര്‍ഫോഴ്‌സും സമയോചിതമായി ഇടപെട്ടതിനാല്‍ കരയിലേക്കും മറ്റും തീപടര്‍ന്നു പിടിച്ചു കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. ഒരിപ്പൂകൃഷിയെ മാത്രം ആശ്രയിച്ചിരുന്ന ഈ മേഖലയില്‍ ഇക്കുറി നെല്ലിന്റെ വര്‍ധിച്ച തോതിലുള്ള വളര്‍ച്ചകാരണം ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ പകുതിയായി കുറഞ്ഞിരുന്നു.
കൊയ്തു മെതി പൂര്‍ണമായും കഴിഞ്ഞ പാടത്തു വരിനെല്ല് നശിക്കാനായിട്ടാണ് കൃഷിക്കാര്‍ തീയിട്ടത്. ശക്തമായ കാറ്റിനെ തുടര്‍ന്നു നാലുഭാഗത്തേക്കും തീ പടരുകയായിരുന്നു. നാലുതോടിന്റെ മോട്ടര്‍ തറയും കത്തിനശിച്ചു.
മാവേലിക്കരയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റിന്റെ വാഹനത്തിനു നിലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴി സൗകര്യ ഇല്ലാത്തതിനാല്‍ഹോസിന്റെ പരമാവധി നീളത്തില്‍ ജലം ചീറ്റുകയായിരുന്നു.
നാട്ടുകാരും തീയണയ്ക്കുന്നതില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it