palakkad local

വിളയൂര്‍ തടയണ നിര്‍മാണം അനിശ്ചിതത്വത്തില്‍

പട്ടാമ്പി: കഴിഞ്ഞ രണ്ടുദിവസങ്ങിലായി ലഭിച്ച മഴയില്‍ തൂതപ്പുഴയില്‍ ഒഴുക്ക് വര്‍ധിച്ചതോടെ വിളയൂര്‍ തടയണ നിര്‍മാണം അനിശ്ചിതത്വത്തിലായി. ഇപ്പോള്‍ തടയണ നിറഞ്ഞൊഴുകുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തി തുടങ്ങാന്‍ കഴിയില്ല.
നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 28 മുതല്‍ തടയണ തുറന്നിരുന്നു. കഴിഞ്ഞദിവസംവരെ തടയണയിലെ വെള്ളം വറ്റിയതുമാണ്. എന്നാല്‍, ഇതിനിടെയുണ്ടായ മഴയില്‍ പുഴയില്‍ വെള്ളം കൂടുകയും തടയണ വീണ്ടും നിറഞ്ഞൊഴുകുകയും ചെയ്തു. ഇതോടെയാണ് നവീകരണപ്രവൃത്തി മുടങ്ങിയത്. 10നകം നവീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഇനി തടയണയിലെ വെള്ളം ഒഴുകിപ്പോകാന്‍ തന്നെ നാലുദിവസമെടുക്കും.
ജില്ലാപഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിലാണ് നവീകരണം നടത്തുന്നത്. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് തടയണ നിര്‍മിച്ചത്. നിര്‍മാണത്തിനുശേഷം തടയണയ്ക്ക് സംഭവിച്ച കേടുപാട് പരിഹിരിക്കാനായാണ് നവീകരണം.
നവീകരണം നടത്താന്‍ സാധ്യതയില്ല തടയണയുടെ 60മീറ്ററോളം ഭാഗത്താണ് പ്രവൃത്തി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഒന്‍പതിന് ജനകീയ ശുചീകരണവും തടയണയില്‍ നടത്താന്‍ നിശ്ചയിച്ചതാണ്. എന്നാല്‍, പുഴയിലെ വെള്ളം കുറയാത്ത സാഹചര്യത്തില്‍ ഇനി ഈവര്‍ഷം തടയണ നവീകരണം നടക്കാന്‍ സാധ്യതയില്ല.
Next Story

RELATED STORIES

Share it