kannur local

വിളയാങ്കോട്ട് വീട് കുത്തിത്തുറന്ന് കവര്‍ച്ച: നാലംഗസംഘം പിടിയില്‍

തളിപ്പറമ്പ്: വിളയാങ്കോട്ട് വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ സൂത്രധാരനുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശിയും ഇതര സംസ്ഥാന സംഘത്തലവനുമായ ഇംതിയാസ് എന്നറിയപ്പെടുന്ന യുവാവ് ഉള്‍പ്പടെ നാലുപേരെയാണ് സിഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറില്‍ കറങ്ങുകയായിരുന്ന ഇവരെ മണിക്കൂറുകളോളം പിന്തുടര്‍ന്ന ശേഷം മംഗലാപുരത്തിനടതുത്ത് വച്ചാണ് പിടികൂടിയത്.
കാറിലുണ്ടായിരുന്ന രണ്ടംഗ സംഘം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ടുദിവസം മുമ്പ് കൂട്ടാളികളായ രണ്ട് യുവാക്കളെ പോലിസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച് തന്നെ ഈ യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതും ദ്രുതഗതിയില്‍ പിടികൂടാന്‍ കഴിഞ്ഞതും.
എടിഎം കൗണ്ടറില്‍ നിന്നും ലഭിച്ച പ്രതിയുടെ വീഡിയോ ദൃശ്യവും ദേശീയ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച കാമറയില്‍ നിന്ന് ലഭിച്ച കാറിന്റെയും പുറത്തേക്കിറങ്ങുന്ന നിലയില്‍ കവര്‍ച്ചക്കാരുടെ വീഡിയോ ദൃശ്യവുമാണ് പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്. പിടിയിലായ പ്രതികളെ മണിക്കൂറുകളോളം ചോദ്യം ചെയ്ത പോലിസിന് സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ വിറ്റ കടയുടെയും മറ്റും വിവരങ്ങള്‍ ശേഖരിക്കാനായി പ്രതികളെയും കൊണ്ട് പോലിസ് കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. തൊണ്ടിമുതലുകള്‍ കണ്ടെടുത്ത ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലിസ് നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it