thrissur local

വില്‍പനയ്ക്കിടെ ചാവക്കാട്ട് ഒന്നര കിലോ കഞ്ചാവ് പിടികൂടി



ചാവക്കാട്: ചാവക്കാട്ട് വീണ്ടും ലഹരി വേട്ട. ബ്ലാങ്ങാട് ബീച്ചില്‍ വില്‍പനക്കു കൊണ്ടുവന്ന ഒന്നര  കിലോ കഞ്ചാവുമായി യുവാവ് പോലിസ് പിടിയിലായി. എടക്കഴിയൂര്‍ നാലാംകല്ല് കണ്ണനൂര്‍ വീട്ടില്‍ അഷ്‌റഫി(40)നേയാണ് എസ്‌ഐ എം കെ രമേഷ് അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലേയാണ് ഇയാള്‍ പിടിയിലായത്. തീരദേശത്ത് വ്യാപകമായി കഞ്ചാവ് എത്തുന്ന വിവരമറിഞ്ഞ് പോലിസ് മഫ്ടിയില്‍ നടത്തിയ പരിശോധനക്കിടേയാണ് ഇയാള്‍ കുടുങ്ങിയത്. ബീച്ചിലെ കള്ള് ഷാപ്പിനടുത്ത് സഞ്ചിയുമായി സംശയാസ്പദമായി കണ്ട യുവാവിനെ ഏറെ നേരം നിരീക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവിനെ പോലിസ് ചോദ്യം ചെയ്ത് സഞ്ചി പരിശോധിച്ചത്. പരിശോധനയില്‍ ഒന്നരകിലോ വരുന്ന കഞ്ചാവാണ് സഞ്ചിയില്‍ സൂക്ഷിച്ചിരുന്നത് ബോധ്യമായി. സ്ഥിരമായി കഞ്ചാവ് തീരദേശത്ത് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും വില്‍ക്കാറുള്ളതായി പോലിസിനോടു പറഞ്ഞു. 25 ഗ്രാം കഞ്ചാവിന് 750 രൂപയാണ് വില ഈടാക്കിയിരുന്നത്. കര്‍ണാടകയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടു വന്നിരുന്നതെന്ന് പറയുന്നു കഞ്ചാവ് വലിച്ചകേസില്‍ പോലിസ് പിടിയിലായിട്ടുള്ള അഷറഫ്  വില്‍പനകേസില്‍ ആദ്യമായാണ് പിടിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 26 കിലോ കഞ്ചാവാണ് ചാവക്കാട് പോലിസ് പിടിച്ചെടുത്തത്. എഎസ്‌ഐ അനില്‍ മാത്യു, ഗ്രേഡ് എഎസ്‌ഐ വി ബാബുജി, സീനിയര്‍ സിപിഒ മാരായ കെ തോമസ് ജിജില്‍, സിപിഒ ഗിരീഷന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ട ായിരുന്നു.
Next Story

RELATED STORIES

Share it