Flash News

ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ സഹോദരനെതിരെ പരാമര്‍ശം

ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ സഹോദരനെതിരെ പരാമര്‍ശം
X


കോഴിക്കോട്: കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ ആത്മഹത്യാകുറിപ്പില്‍ സഹോദരനെതിരെ പരാമര്‍ശം. തന്റെ ഭൂമിയുടെ കരം സഹോദരന്‍ വില്ലേജ് അധികൃതരെ സ്വാധീനിച്ച് അടക്കുന്നതായി കത്തില്‍ പറയുന്നു. ജോയിയുടെ ബൈക്കില്‍ നിന്ന് കിട്ടിയ ആത്മഹത്യാകുറിപ്പിലാണ് സഹോദരനെതിരെ പരാമര്‍ശമുള്ളത്.
തന്റെ ഭൂമിയില്‍ മറ്റൊരാള്‍ കരമടക്കുന്നുണ്ടെന്നും അത് ആരാണെന്നും താന്‍ വില്ലേജ് അസിസ്റ്റന്റ്  ഓഫീസര്‍ സലീഷിനോട് ചോദിച്ചിരുന്നു. അത് ആരാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. കരം അടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ കത്തും അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്.
ജോയിയുടെ വസ്തുവിന് സമീപം സഹോദരന്‍ ക്വാറി തുടങ്ങാന്‍ നീക്കം നടത്തിയിരുന്നതായും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
അതേസമയം, ജോയിയുടെ ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ സലീഷിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്.
Next Story

RELATED STORIES

Share it