Flash News

വില്ലേജ് ഓഫീസര്‍ക്ക് വധ ഭീഷണി: ആര്‍എസ്എസ് നേതാവുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

വില്ലേജ് ഓഫീസര്‍ക്ക് വധ ഭീഷണി: ആര്‍എസ്എസ് നേതാവുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
X
മഞ്ചേരി : സ്‌കൂളില്‍ ആയുധ പരിശീലനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതലയുള്ള വില്ലേജ് ഓഫീസറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ശരത്ത്, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയതിനും ഓദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ഇവര്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്.



ബുധനാഴ്ച വൈകീട്ട് ഏഴിനാണ് ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘം നറുകര വില്ലേജ് ഓഫീസര്‍ വിന്‍സെന്റിനെ ഭീഷണിപ്പെടുത്തിയത്. അന്വേഷണത്തിന്റെ പേരിലുള്ള മുഴുവന്‍ നടപടികളും അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം സംഘടനാപരമായും കായികമായും നേരിടുമെന്നുമായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് മൊബൈല്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് വില്ലേജ് ഓഫീസര്‍ പരാതി നല്‍കിയത്.
നറുകരയിലെ അമൃതവിദ്യാലത്തില്‍വെച്ച് ഡിസംബര്‍ 22 മുതല്‍ 31വരെയാണ് ആര്‍എസ്എസ് ആയുധ പരിശീലനം നടത്തിയത്. പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ക്യാമ്പില്‍ നടക്കുന്നത് ആയുധമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വില്ലേജ് ഓഫീസറായ എച്ച് വിന്‍സെന്റിനെയാണ് കലക്ടര്‍ ചുമതലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it