kannur local

വില്ലേജ് ഓഫിസര്‍മാരില്ല: അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

മട്ടന്നൂര്‍: കോളാരി, പഴശ്ശി വില്ലേജുകളില്‍ ഓഫിസര്‍മാരില്ലാത്തതിനാല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു.
മട്ടന്നൂര്‍ ടൗണ്‍ ഉള്‍പ്പെടുന്ന പഴശ്ശി വില്ലേജില്‍ മാസങ്ങളായി വില്ലേജ് ഓഫിസര്‍ അവധിയില്‍ പ്രവേശിച്ചതു കാരണം പ്രധാന ഫയലുകള്‍ തീര്‍പ്പുകല്‍പ്പിക്കാനാവാതെ കിടക്കുകയാണ്. വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം പേരിനു മാത്രമാണ് നടക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് വില്ലേജ് ഓഫിസര്‍ അവധിയിലാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇതിനു പുറമെ മട്ടന്നൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കോളാരി വില്ലേജ് ഓഫിസിന്റെയും സ്ഥിതി ഇതു തന്നെയാണ്. നിലവിലുള്ള വില്ലേജ് ഓഫിസര്‍ സ്ഥലം മാറിപ്പോയിട്ട് മാസം കഴിഞ്ഞുെങ്കിലും പകരക്കാരെ നിയമിക്കാന്‍ ഇതുവരെ റവന്യു വകുപ്പ് തയ്യാറായിട്ടില്ല. തില്ലങ്കേരി സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ക്കാണ് പഴശ്ശി വില്ലേജ് ഓഫിസിന്റെ ചുമതല. വെള്ളാര്‍വെള്ളി വില്ലേജ് ഓഫിസര്‍ക്കാണ് കോളാരി വില്ലേജിന്റെ ചുമതല നല്‍കിയത്. എന്നാല്‍ രണ്ട് വലിയ വില്ലേജ് ഓഫിസുകളുടെ ചുമതലയുള്ളത് കാരണം പല അപേക്ഷകളും തീര്‍പ്പുകല്‍പ്പിക്കാന്‍ മാസങ്ങള്‍ വേണ്ടിവരികയാണ്. വിവിധ കാര്യങ്ങള്‍ക്കുള്ള തണ്ടപ്പേര്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഓണ്‍ലൈനായി നല്‍കേണ്ട അപേക്ഷകള്‍ എന്നിവ രണ്ട് വില്ലേജ് ഓഫിസിലും കെട്ടിക്കിടക്കുകയാണ്. പകരം വരുന്ന വില്ലേജ് ഓഫിസര്‍മാര്‍ക്ക് പല കാര്യങ്ങളിലും നടപടി സ്വീകരിക്കാന്‍ അധികാരവുമില്ല.





Next Story

RELATED STORIES

Share it