kozhikode local

വില്യാപ്പള്ളിയില്‍ കാട്ടുപൂച്ചയിറങ്ങി; 251 കോഴിക്കുഞ്ഞുങ്ങളെ കൊന്നൊടുക്കി

വടകര: വില്യാപ്പള്ളിയില്‍ കാട്ടു പൂച്ചയുടെ ആക്രമണത്തില്‍ 251 കോഴിക്കുഞ്ഞുങ്ങളെ കൊന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
വില്ല്യാപ്പള്ളി അമരാവതിയിലെ എം ജെ ഹോസ്പിറ്റലിന് സമീപത്തെ നീലിമാക്കൂല്‍ മലയില്‍ എന്‍ എം രാജീവന്റെ വീട്ടിലെ കോഴികൃഷിയിടത്തിലാണ് സംഭവം. അക്രമത്തില്‍ പത്തോളം കോഴിക്കുഞ്ഞുങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
സര്‍ക്കാര്‍ അംഗീതകൃത സ്ഥാപനങ്ങളിലേക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പരിപാടിയാണ് എന്‍ എം രാജിവനുള്ളത്. ഇതിനായി ഒരു പ്രത്യേക യൂണിറ്റ് തന്നെ ഇവിടെയുണ്ട്. സര്‍ക്കാറിന്റെ സബ്‌സിഡി വഴിയാണ് രാജീവന്‍ 1000 കോഴിക്കുഞ്ഞുങ്ങളെയാണ് ഇവിടെ വളര്‍ത്തിയത്.
സംഭവത്തില്‍ ഇരുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി രാജീവന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ച് കൊല്ലപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ വില്ല്യാപ്പള്ളി വെറ്റിനറി ഡോക്ടര്‍ ഷൈനി പരിശോധിക്കുകയും പോസ്റ്റ് മോര്‍ട്ടം ചെയ്യുകയും ചെയ്തതായും രാജീവന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it