വില്യം രാജകുമാരനും പത്‌നിയും നാളെ ഇന്ത്യയില്‍

ലണ്ടന്‍: ബ്രിട്ടനിലെ വില്യം രാജകുമാരനും പത്‌നി കെയ്റ്റും വിനോദസഞ്ചാരത്തിനായി നാളെ ഇന്ത്യയിലെത്തുന്നു. തങ്ങളുടെ സന്ദര്‍ശനം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പുരോഗമനപരമായ പുതിയ ബന്ധം പ്രതിഫലിപ്പിക്കുന്നതാണെന്ന് രണ്ടാം കിരീടാവകാശിയായ വില്യം രാജകുമാരന്‍ പറഞ്ഞു.
ഒരാഴ്ച നീളുന്ന ഇന്ത്യ സന്ദര്‍ശനത്തിനിടെ രാജദമ്പതികള്‍ ഒരു ദിവസം ഭൂട്ടാനും സന്ദര്‍ശിക്കും. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ജെറ്റ്‌സന്‍ പെമ രാജ്ഞിയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്രക്കിങ് നടത്താനും ഇരുവര്‍ക്കും പദ്ധതിയുണ്ട്. ഏപ്രില്‍ 21ന് എലിസബത്ത് രാജ്ഞിയുടെ 90ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ഇവരുടെ ഇന്ത്യ-ഭൂട്ടാന്‍ സന്ദര്‍ശനം. നാളെ മുംബൈയിലെത്തുന്ന ദമ്പതികള്‍ ബോളിവുഡ് താരങ്ങളുമായും മുംബൈയിലെ ചേരികളില്‍ താമസിക്കുന്ന കുട്ടികളുമായും സംവദിക്കും.
അതിനുശേഷം വൈകീട്ട് ഡല്‍ഹിയിലേക്ക് പുറപ്പെടും. പിന്നീട് ഭൂട്ടാന്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്ന ഇവര്‍ തിരിച്ചെത്തി താജ്മഹല്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും മടക്കം. വില്യമിന്റെ മാതാവ് ഡയാന രാജകുമാരി 1992ല്‍ താജ്മഹല്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മ പുതുക്കലായിരിക്കും ഇത്.
Next Story

RELATED STORIES

Share it