വിലവര്‍ധന തടയാന്‍ ഹോര്‍ട്ടികോര്‍പ്പിലൂടെ പച്ചക്കറികള്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം പച്ചക്കറികള്‍ക്ക് അടുത്തിടെ ഉണ്ടായ വില വര്‍ധനവ് തടയുന്നതിന്റെ ഭാഗമായി 6 മുതല്‍ 30വരെ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പിലൂടെ വിലകുറച്ചു വില്‍ക്കും.
വെണ്ട, പയര്‍, പാവയ്ക്ക, പടവലം, ചെറിയ മുളക്, കാരറ്റ്, വെള്ളരി, തക്കാളി, കാബേജ്, ചേന, മരച്ചീനി, സവാള, ഉള്ളി, ഉരുളക്കിഴങ്ങ്, ഏത്തന്‍ എന്നീ പച്ചക്കറികള്‍ കമ്പോള വിലയേക്കാള്‍ 30 ശതമാനം വരെ വില കുറച്ച് സംസ്ഥാനത്തുടനീളമുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ സ്വന്തം സ്റ്റാളുകള്‍, മൊബൈല്‍ വില്‍പന സ്റ്റാളുകള്‍, ലൈസന്‍സ് സ്റ്റാളുകള്‍ എന്നിവ വഴി വില്‍പന നടത്താന്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it