Flash News

വിലനിലവാരം : സംസ്ഥാനത്ത് പെട്രോളിയം വിപണനരംഗം സ്തംഭനാവസ്ഥയിലേക്ക്‌



കോഴിക്കോട്: പെട്രോള്‍ പമ്പുകളില്‍ 16 മുതല്‍ ദിവസേന അര്‍ധരാത്രിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ ഉണ്ടാവാന്‍ പോവുന്ന മാറ്റം സംസ്ഥാനത്തെ പെട്രോളിയം വിപണനരംഗത്തെ സ്തംഭനാവസ്ഥയിലേക്കു നയിക്കുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. നിലവിലുള്ള സംവിധാനമനുസരിച്ച് അര്‍ധരാത്രി വില മാറുമ്പോള്‍ പമ്പുകളിലെ മെഷീനുകളില്‍ രാത്രി 12 മണിക്ക് ഉത്തരവാദപ്പെട്ടവര്‍ വന്ന് വില മാറ്റി മീറ്റര്‍ റീഡിങ് രേഖപ്പെടുത്തിയെങ്കില്‍ മാത്രമേ ഉല്‍പന്നങ്ങള്‍ വില്‍ക്കാനും കൃത്യമായ അളവ് അറിയാനും സാധിക്കുകയുള്ളു. അര്‍ധരാത്രിയില്‍ വരുന്ന വിലമാറ്റം മൂലം കേരളത്തില്‍ 25 ശതമാനം വരുന്ന ഓട്ടോമേഷന്‍ സംവിധാനമുള്ള പമ്പുകളില്‍ മാത്രമേ കൃത്യതയോടെ വിപണനം സാധ്യമാവുകയുള്ളു. ശേഷിച്ച പമ്പുകളിലെ വില മാറ്റുന്നതിന് പമ്പുടമകളോ തൊഴിലാളികളോ നേരിട്ട് ഡിസ്‌പെ ന്‍സിങ് യൂനിറ്റുകളില്‍ മാറ്റം വരുത്തണം. ഈ പ്രക്രിയയില്‍ വ്യത്യാസം വന്നാല്‍ ഓയില്‍ കമ്പനികള്‍ മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡ്‌ലൈന്‍ പ്രകാരം പമ്പുകള്‍ നീക്കം ചെയ്യുന്നതടക്കമുള്ള കടുത്ത ശിക്ഷാനടപടികള്‍ക്കു വിധേയമാക്കും. എല്ലാ പമ്പുകളും ഓട്ടോമേഷന്‍ സംവിധാനത്തിലാക്കിയാ ല്‍ മാത്രമേ വിപണനരംഗം സ്തംഭിക്കാതിരിക്കൂ. നാളെ ഡല്‍ഹിയില്‍ കേന്ദ്ര പെട്രോളിയം മന്ത്രിയുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും കമ്മിറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it