Flash News

വിലക്കുകള്‍ തട്ടിമാറ്റി കോഴിക്കോട്ട് റാലി

കോഴിക്കോട്: പ്രതിഷേധിക്കാനും സംഘടിക്കാനുമുള്ള അവകാശം നിഷേധിച്ച് കേരള പോലിസ് ഉയര്‍ത്തിയ പ്രതിരോധത്തെ തട്ടിമാറ്റി നഗരത്തി ല്‍ എസ്ഡിപിഐയുടെ പടുകൂറ്റന്‍ റാലി നടന്നു. പൈശാചികതയാണ് ആര്‍എസ്എസ്-ബിജെപി, ഭീകരതയ്‌ക്കെതിരേ തെരുവിലിറങ്ങുക എന്ന പേരില്‍ കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ചുള്ള റാലിയില്‍ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.
റാലിക്കും സമ്മേളനത്തിനും പോലിസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ജനാധിപത്യവിരുദ്ധമായ തീരുമാനത്തെ അംഗീകരിക്കേണ്ടതില്ല എന്ന എസ്ഡിപിഐയുടെ തീരുമാനത്തിനു മുന്നില്‍ പോലിസും ഭരണകൂടവും മുട്ടുമടക്കി. റാലി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കി ഉത്തരവിറക്കേണ്ടിവന്നു.
കോഴിക്കോട് സ്റ്റേഡിയം ജങ്ഷനില്‍ നിന്ന് ആരംഭിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ അണിനിരന്നു. റാലിക്ക് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി നജീബ് അത്തോളി, ജില്ലാ സെക്രട്ടറി സലീം കാരാടി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it