Flash News

വിലക്കയറ്റത്തെച്ചൊല്ലി പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം : സംസ്ഥാനത്ത്് രൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന്  ഇറങ്ങിപ്പോയി. സി ദിവാകരനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്്് അദ്ദേഹം ആരോപിച്ചു. 12.70ല്‍ നിന്ന് അരിവില 45 രൂപയിലേക്ക് ഉയര്‍ന്നു. ഇന്ത്യയില്‍ ഏറ്റവുമധികം വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി.വിലക്കയറ്റം നിയന്ത്രിക്കേണ്ട കണ്‍സ്യൂമര്‍ ഫെഡ് സിബിഐ കസ്റ്റഡിയിലാണ്- ദിവാകരന്‍ ആരോപിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാഴ് വസ്തുക്കളില്‍ നിന്ന് ആദിവാസി ബാലന്‍മാര്‍ ഭക്ഷണം തേടുന്ന സ്ഥിതി പോലുമുണ്ടായി എന്നും വിഎസ് ചൂണ്ടിക്കാട്ടി.
എന്നാല്‍ സംസ്ഥാനത്ത്് അരിവില കൂടിയിട്ടില്ലെന്നും പയറുവര്‍ഗങ്ങള്‍ക്കുമാത്രമാണ് വില കൂടിയതെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വിശദീകരിച്ചു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിക്കുകയും അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it