വിലക്കയറ്റം നിയന്ത്രിക്കാന്‍ ധാരണ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ വ്യാപാരസംഘടനാ പ്രതിനിധികളുമായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വി കെ ബാലകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. അരിയുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നു വ്യാപാരികള്‍ ഉറപ്പുനല്‍കി. റമദാന്‍-ഓണം സീസണില്‍ ആന്ധ്രയില്‍നിന്നുള്ള അരിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതുസംബന്ധിച്ചു വിശദമായി ചര്‍ച്ചനടത്തി. അരി, ഉഴുന്ന്, പയര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ദൗര്‍ലഭ്യം നിലവിലില്ല. വിലയില്‍ ന്യായമായ കുറവുവരുത്താന്‍ വ്യാപാരി പ്രതിനിധികള്‍ സന്നദ്ധത പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it