വിലക്കയറ്റം: നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ വില രണ്ടിരട്ടി വര്‍ധിച്ചതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഭക്ഷ്യസെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
നിത്യോപയോഗസാധനങ്ങള്‍ക്ക് രണ്ടിരട്ടിയിലധികം വില വര്‍ധിച്ചെന്നാണ് പരാതി. ഈ അവസ്ഥ തുടര്‍ന്നാല്‍ പാവപ്പെട്ടവര്‍ക്കു ജീവിക്കാനാവാത്ത സ്ഥിതിവരുമെന്നും പരാതിയില്‍ പറയുന്നു. ഉപഭോക്തൃകാര്യവകുപ്പ് സെക്രട്ടറിയും വിഷയം പരിശോധിച്ച് നടപടിയെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Next Story

RELATED STORIES

Share it