Flash News

വിലക്കയറ്റം അപകടകരമായ രീതിയില്‍ : എം എം ഹസന്‍



തിരുവനന്തപുരം: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ പ്രതിഷേധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍, വിമാനത്തിനുള്ള വാതകം എന്നിവയുടേയെല്ലാം വില വര്‍ധിപ്പിച്ചിരിക്കുകയാണ്. പെട്രോള്‍/ ഡീസല്‍ വില അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. വിലക്കയറ്റം അപകടകരമായ രീതിയില്‍ എത്തിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നാമമാത്രമായ വിലവര്‍ധന ഉണ്ടായപ്പോള്‍ ദേശീയ ബന്ദും സംസ്ഥാന ഹര്‍ത്താലും കാളവണ്ടിയില്‍ യാത്രയും പദയാത്രയുമൊക്കെ നടത്തിയവരെ ഇപ്പോള്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ലെന്നു ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it