Flash News

വിറ്റാമിന്‍ ഡിയുടെ അമിത ഡോസ്; ഡല്‍ഹിയില്‍ 10 വയസ്സുകാരന്‍ മരിച്ചു

വിറ്റാമിന്‍ ഡിയുടെ അമിത ഡോസ്; ഡല്‍ഹിയില്‍ 10 വയസ്സുകാരന്‍ മരിച്ചു
X
vitamin-D

ന്യൂഡല്‍ഹി: വിറ്റാമിന്‍ ഡി അധികമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 10 വയസ്സുകാരന്‍ മരിച്ചു. എയിംസ് ആശുപത്രിയിലാണ് സംഭവം. ശാരീരിക വളര്‍ച്ച കുറവുള്ള കുട്ടിക്ക് ഹെല്‍ത്ത് സെന്ററില്‍ നിന്ന് അമിതമായ വിറ്റാമിന്‍ ഡിയ്ക്കുള്ള മരുന്ന നല്‍കിയതാണ് മരണ കാരണം. 21 ദിവസം തുടര്‍ച്ചയായി കഴിക്കാന്‍ ആറു ലക്ഷം ഇന്റര്‍നാഷണല്‍ യൂണിറ്റ്(ഐയു) വിറ്റാമിന്‍ ഡിയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഡോക്ടര്‍മാര്‍ പൊതുവെ നല്‍കുന്ന ഡോസേജിന്റെ 30 ഇരട്ടി അധികമാണ് കുട്ടിക്ക് നല്‍കിയത്.  ശക്തമായ വയറുവേദനയും ചര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി തളര്‍ന്നു വീഴുകയും ശരീരം കുഴഞ്ഞു പോവുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ നില കൂടുതല്‍ വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.  നിലവില്‍ ഒരു കുട്ടിക്ക് ഒരാഴ്ചത്തേക്ക് നല്‍കുന്ന വിറ്റാമിന്‍ ഡിയുടെ അളവ് 60,000 ഐയു ആണ്. ഈ സ്ഥാനത്താണ് മൂന്നാഴ്ചത്തേയ്ക്ക് ആറ് ലക്ഷം യൂണിറ്റ മരുന്ന് നല്‍കിയത്.
Next Story

RELATED STORIES

Share it