വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും വിവാഹിതരായി
BY kasim kzm12 Dec 2017 1:35 AM GMT
kasim kzm12 Dec 2017 1:35 AM GMT
മിലാന്: ഒടുവില്‍ വിവാദങ്ങള്‍ക്കു വിരാമമിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും വിവാഹിതരായി. തിങ്കളാഴ്ച കാലത്ത് ഇറ്റലിയിലെ ടസ്കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. കോഹ്ലി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു വിവാഹത്തിന്റെ ചിത്രവുമായി ഇക്കാര്യം പുറത്തുവിട്ടത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു വിവാഹത്തില്‍ പങ്കെടുത്തത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സല്മാന് ഖാനും ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കറും യുവരാജ് സിങും വിവാഹത്തില്‍ പങ്കെടുത്തു. ഡിസംബര്‍ 12നു വിവാഹം നടക്കുമെന്നു നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഡിസംബര്‍ 26നു മുംബൈയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി വിവാഹസല്ക്കാരമുണ്ട്. 2013ലാണു കോഹ്ലിയും അനുഷ്കയും പ്രണയത്തിലാവുന്നത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT