വിരലടയാളം: പെന്‍ഷനോ റേഷനോ നിഷേധിക്കരുത്‌

കൊച്ചി: ബയോമെട്രിക് വിരലടയാളം പതിക്കുമ്പോള്‍ തെളിയാതെ വന്നതിന്റെ പേരില്‍ ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് പെന്‍ഷനോ റേഷന്‍ സാധനങ്ങളോ നിഷേധിക്കാന്‍ പാടില്ലെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഓണ്‍ലൈന്‍ തിരിച്ചറിവിനുള്ള വിരലടയാളം തെളിയാത്തതിന്റെ പേരില്‍ പെന്‍ഷന്‍, റേഷന്‍ പോലുള്ള സേവനങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യ ക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
കൊച്ചി അയ്യപ്പന്‍കാവ് സ്വദേശിനി കെ രത്‌നമ്മ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ബയോമെട്രിക് വിരലടയാളം പതിയാത്തതു കാരണം തന്റെ മൊബൈല്‍ ഫോണും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനാവുന്നില്ലെന്നായിരുന്നു പരാതി.  വിഷയത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാന്‍ കമ്മീഷന്‍ ബംഗളൂരുവിലെ യൂനിറ്റ് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തി ല്‍ ഫോണ്‍ നമ്പറും ആധാറും ബന്ധിപ്പിക്കപ്പെട്ടു.
വ്യക്തിയെ തിരിച്ചറിയാന്‍ ബയോമെട്രിക് വിരലടയാളം തന്നെ വേണമെന്നില്ലെന്ന് അതോറിറ്റി കമ്മീഷനെ അറിയിച്ചു. ആധാര്‍ നിയമത്തിലെ വ്യവസ്ഥ ഏഴ് അനുസരിച്ച് ഒരു വ്യക്തിക്ക് ആധാര്‍ നമ്പര്‍ അനുവദിക്കപ്പെട്ടില്ലെങ്കിലും അയാ ള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് നിര്‍ദേശിക്കുന്നതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
ആധാര്‍ കാര്‍ഡ് ലഭിച്ചവരുടെ വിരലടയാളം തെളിഞ്ഞില്ലെങ്കിലും അവര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കരുതെന്നും അതോറിറ്റി തീരുമാനിച്ചിട്ടുള്ളതായി കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. ഉത്തരവ് യുഐഡി അതോറിറ്റിക്കും എറണാകുളം ജില്ലാ സപ്ലൈ ഓഫിസര്‍ക്കും കൈമാറി.
Next Story

RELATED STORIES

Share it