വിരയിളക്ക ഗുളിക കഴിച്ച 180 കുട്ടികള്‍ ആശുപത്രിയില്‍

പട്‌ന: ബിഹാറില്‍ ദേശീയ വിരയിളക്ക ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് വിതരണം ചെയ്ത ആല്‍ബന്‍ഡസോള്‍ ഗുളിക കഴിച്ച 180 കുട്ടികള്‍ ആശുപത്രിയില്‍. ഇന്നലെ സ്‌കൂളുകളില്‍ വിതരണം ചെയ്ത ഗുളിക കഴിച്ച കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. നളന്ദ മാര്‍ഗ്ര മിസിന്‍ സ്‌കൂളുകളിലെ 100 വിദ്യാര്‍ഥികളും ജാമുയില്‍ നിന്ന് 37ഉം സിമാമര്‍ഹില്‍നിന്ന് 36ഉം ഈസ്റ്റ് ചംബാരനില്‍ നിന്ന് നാലുപേരുമാണ് ആശുപത്രിയിലുള്ളത്. വിരയിളക്ക ദിനത്തില്‍ അങ്കണവാടികളിലും സ്‌കൂളുകളിലും ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it