വിരമിച്ച വിദേശികള്‍ക്ക് യുഎഇയില്‍ താമസിക്കാം

അബൂദബി: ജോലിയില്‍ നിന്നു വിരമിച്ച വിദേശികളെ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കുന്നതിന് യുഎഇ സര്‍ക്കാര്‍ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. വ്യവസായമേഖലയെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി വൈദ്യുതിനിരക്ക് 29 ശതമാനം വരെ കുറച്ചു.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 22 ശതമാനം വരെയും വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ക്ക് 29 ശതമാനം വരെയും വൈദ്യുതി നിരക്കില്‍ ഇളവു ലഭിക്കും. പുതിയതായി തുടങ്ങുന്ന സ്ഥാപനങ്ങളുടെ കണക്ഷന്‍ നിരക്കും നീക്കം ചെയ്യും. രാജ്യത്തെ ആശുപത്രികള്‍ക്കും ആരോഗ്യജീവനക്കാ ര്‍ക്കും ഏകീകൃത നിയമം നടപ്പാക്കും. രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും മരുന്നുകളുടെയും ചികില്‍സയുടെയും നിലവാരം ഉയര്‍ത്താനും നിയമം ഏകീകരിക്കും.

Next Story

RELATED STORIES

Share it