malappuram local

വിരമിച്ച ഓണററി ഓഫിസര്‍മാരോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന്

മഞ്ചേരി: സായുധസേനയുടെ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് വിഭാഗങ്ങളില്‍ നിന്നും വിരമിച്ച ഹോണററി ഓഫീസര്‍മാരോട് രാജ്യരക്ഷാ മന്ത്രാലയവും സായുധ സേനാ ആസ്ഥാനവും കാണിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് ഹോണററി കമ്മീഷന്‍ഡ് ഓഫീസേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ പദ്ധതിയിലെ അപാകതകള്‍ കണ്ടെത്തുന്നതിന് നിയോഗിച്ച ജസ്റ്റിസ് വണ്‍മാന്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുക, നിയമാനുസരണം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടസ്സപ്പെടുത്തുന്ന ഡിഫന്‍സ് സര്‍വ്വീസ് റഗുലേഷന്‍ ഖണ്ഡിക 178(എ) റദ്ദാക്കുക, സായുധസേനാംഗങ്ങള്‍ക്ക് കാലവിളംബമെന്യേ നീതി ലഭ്യമാക്കുന്നതിനായി നടപ്പിലാക്കിയ ആംഡ് ഫോഴ്‌സ് ട്രൈബ്യൂണല്‍ ജഡ്ജിമാരുടെ അഭാവം പരിഹരിക്കുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷന്‍ ഉന്നയിക്കുന്നത്.
ഏപ്രില്‍ ഒന്നിന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ല ജനറല്‍ബോഡി യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് ക്യാപ്റ്റന്‍ ടി അബ്ദുല്‍ റസാഖ് , ജില്ലാ സെക്രട്ടറി ക്യാപ്റ്റന്‍ പി രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it