Sports

വിരമിക്കല്‍ തീരുമാനം മെസ്സി പിന്‍വലിക്കണമെന്ന് പ്രമുഖര്‍

വിരമിക്കല്‍ തീരുമാനം മെസ്സി  പിന്‍വലിക്കണമെന്ന് പ്രമുഖര്‍
X
20160609-The18-Image-Diego-

ബ്യൂണസ് ഐറിഷ്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
മെസ്സി വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണെന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയും അര്‍ജന്റീന പ്രസിഡന്റ മൗറിസിയോ മക്രിയും ആവശ്യപ്പെട്ടു. കോപ അമേരിക്ക ശതാബ്ദി എഡിഷന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി മെസ്സി പ്രഖ്യാപിച്ചത്.
മെസ്സി ദേശീയ ടീമിനൊപ്പം തുടരണമെന്ന് അര്‍ജന്റൈന്‍ ഇതിഹാസം കൂടിയായ മറഡോണ അഭ്യര്‍ഥിച്ചു. മെസ്സി തീരുമാനം പുനഃപരിശോധിക്കണമെന്ന് പറഞ്ഞ മറഡോണ 2018 റഷ്യന്‍ ലോകകപ്പ് വരെയെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കണമെന്ന് ആവശ്യപ്പെട്ടു.
മികച്ച ഫോമിലുള്ള മെസ്സി ലോക ചാംപ്യനാവാന്‍ റഷ്യയിലേക്ക് പോവണം, മെസ്സി വിരമിക്കണമെന്ന് പറയുന്നവര്‍ അര്‍ജന്റീന ഫുട്‌ബോളിന് വരാനിരിക്കുന്ന ദുരന്തമെന്ന് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോളിന്റെ അവസ്ഥയില്‍ താന്‍ ദുഃഖിതനും അതോടൊപ്പം ദേഷ്യത്തിലുമാണെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു.
വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മക്രി മെസ്സിയുമായി ടെലഫോണില്‍ സംസാരിച്ചു. ദേശീയ ടീമിനൊപ്പം ഇനിയുമുണ്ടാവണമെന്നും വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യമൊന്നടങ്കം മെസ്സിയെ ഓര്‍ത്ത് അഭിമാനംകൊള്ളുന്നുവെന്നു പറഞ്ഞ മക്രി വിമര്‍ശകരുടെ നാവടപ്പിക്കാന്‍ ഇനിയും താരം കളിക്കളത്തിലുണ്ടായേ മതിയാവൂ എന്നും അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it