വിയ്യൂര്‍ വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
BY Sumeera SMR13 May 2016 4:36 AM GMT
Sumeera SMR13 May 2016 4:36 AM GMT
തൃശൂര്‍: വിയ്യൂര്‍ വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. തൃശൂര്‍ പൊങ്ങണംകാട് മേലിക്കാട്ടില്‍ വീട്ടില്‍ ശരത്ത് വേണുഗോപാലി (28)നെയാണ് വിയ്യൂര്‍ പോലിസ് മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.
2015 നവംബര്‍ മാസം പൊങ്ങണാംകാടുള്ള ഷാജന് എന്നയാളെ പൂര്വവൈരാഗ്യത്താല് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ശരത്ത് വേണുഗോപാല്‍ സംഭവത്തിനുശേഷം വിദേശത്ത് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രതിക്കെതിരേ വിയ്യൂര്‍ പോലിസ് ലുക്ക് ഒൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പോലിസിനെ കബളിപ്പിച്ച് നാട്ടില്‍ വന്ന് വോട്ട് ചെയ്യുന്നതിനു വേണ്ടി മുംബൈ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പ്രതിയെ ലുക്ക് ഒൗട്ട് നോട്ടിസിലെ വിവരങ്ങളനുസരിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു.
പ്രതിയെ വിയ്യൂര്‍ എസ്ഐ മഞ്ജുദാസും എഎസ്ഐ രാജനും കഴിഞ്ഞ ദിവസം മുംബൈയിലെത്തി കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വിയ്യൂരിലെത്തിച്ച പ്രതിയെ പരാതിക്കാരന് കണ്ട് തിരിച്ചറിഞ്ഞശേഷം ഉച്ചയോടെ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം വി മണികണ്ഠന് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ ജയചന്ദ്രന്‍പിള്ളയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പ്രതിക്കെതിരേ ലുക്ക് ഒൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നത്.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT