Kollam Local

വിയോജിപ്പിന്റെ ശബ്ദങ്ങള്‍ ഫാഷിസം ഭയക്കുന്നു: റഊഫ്



കടയ്ക്കല്‍: വിയോജിപ്പിന്റെ ശബ്ദങ്ങള്‍ ഫാഷിസം ഭയക്കുന്നതായി കാംപസ് ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതി അംഗം റഊഫ് അഞ്ചല്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് കടയ്ക്കല്‍ ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച കിഴക്കന്‍ മേഖലാ വാഹന പ്രചാരണ ജാഥയുടെ സമാപനം നിലമേലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്ത് സംഘ പരിവാര്‍ ശക്തികളെ ചെറുക്കുന്ന സംഘങ്ങളെയും രാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി സ്വന്തം ജീവനും ജീവിതവും നല്‍കിയ മുസ്‌ലിം സമൂഹത്തേയും ത്രീവ്രവാദികളാക്കി സംഘപരിവാരം മുദ്ര കുത്തുകയാണന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തിന് ഡിവിഷന്‍ സെക്രട്ടറി നജീം മുക്കുന്നം അധ്യക്ഷത വഹിച്ചു. നിലമേല്‍ ഏരിയാ പ്രസിഡന്റ് അബ്ദുല്‍ സലാം ഫൈസി സംസാരിച്ചു. രാവിലെ എട്ടിന് കുളത്തുപ്പുഴയില്‍ നിന്നാണ് ജാഥ പര്യടനം ആരംഭിച്ചത്. വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് കടയ്ക്കല്‍ ഡിവിഷന്‍ പ്രസിഡന്റ് ഷബീര്‍ ഖാന്‍ മൗലവി ഡിവിഷന്‍ സെക്രട്ടറി നജീം മുക്കുന്നത്തിന് പതാക കൈമാറി നിര്‍വഹിച്ചു. ജാഥയില്‍ ഉടനീളം അതിജീവന കലാസംഘം അവതിപ്പിക്കുന്ന ഞങ്ങള്‍ക്കും പറയാന്‍ ഉണ്ട് എന്ന നാടകവും അരങ്ങേറി. പ്രചാരണ ജാഥ ഇന്ന് കൈതോട് നിന്ന് ആരംഭിച്ച ഓയൂരില്‍ സമാപിക്കും.
Next Story

RELATED STORIES

Share it