വിയറ്റ്‌നാമില്‍ ഇരട്ടകള്‍ക്ക് അച്ഛന്മാര്‍ രണ്ട്

ഹാനോയി: വിയറ്റ്‌നാമിലെ ഹാനോയിയിലെ ഒരു കുടുംബത്തി ല്‍ പിറന്ന ഇരട്ടക്കുട്ടികള്‍ക്ക് അച്ഛന്മാര്‍ രണ്ട്. മാസങ്ങള്‍ക്കു മുമ്പു ജനിച്ച ഇരട്ടക്കുട്ടികള്‍ തമ്മില്‍ ഒരു സാദൃശ്യവുമില്ലാതെ വന്നതോടെ ഒരു ജനിതക കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് ജനനം ഒന്നിച്ചാണെങ്കിലും രണ്ടു കുട്ടികളുടെയും അച്ഛന്മാര്‍ വെവ്വേറെയാണെന്നു കണ്ടെത്തിയത്.
കുട്ടികളുടെ രൂപസാദൃശ്യമില്ലായ്മ വീട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയായതോടെ നടത്തിയ പരിശോധനയിലാണ് ശാസ്ത്ര ലോകത്തെ അദ്ഭുതപ്പെടുത്തി ഇരട്ടകള്‍ക്ക് വെവ്വേറെ അച്ഛന്മാരാണ് ഉള്ളതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്.
Next Story

RELATED STORIES

Share it