World

വിയറ്റ്‌നാം യുദ്ധപ്പേടിയില്‍ഉ. കൊറിയയിലേക്ക് മുങ്ങിയ യുഎസ് സൈനികന്‍ മരിച്ചു

സോള്‍: നാലു ദശാബ്ദങ്ങള്‍ക്കു മുമ്പ് ഉത്തര കൊറിയയിലേക്കു കടന്ന യുഎസ് സൈനികന്‍ ചാള്‍സ് ജെന്‍കിന്‍സ് (77) ജപ്പാനില്‍ അന്തരിച്ചു. ജപ്പാനിലെ സാഡോ ദ്വീപിവ്ഡ വച്ചാണ് മരണം. 1965ലാണ്  യുഎസ്  സൈന്യനികനായ  ജെന്‍കിന്‍സിനെ ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. വിയറ്റ്‌നാം യുദ്ധത്തിലേക്ക് അയക്കുമെന്നും കൊല്ലപ്പെട്ടേക്കാമെന്നുമുള്ള ഭയം കാരണം അദ്ദേഹം യൂനിറ്റ് ഉപേക്ഷിച്ച് ഉത്തര കൊറിയയിലേക്കു കടന്നു. എന്നാല്‍ ഉത്തര കൊറിയന്‍ സൈന്യം തന്നെ പിടികൂടി മൃഗീയമായി പീഡിപ്പിച്ചു. യുഎസ് ടാറ്റു ശരീരത്തില്‍ നിന്നു മുറിച്ചെടുത്തത് അനസ്തീസ്യ പോലും നല്‍കാതെയായിരുന്നെന്നു അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.  അന്നത്തെ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് 2 സങിനെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കലായിരുന്നു പണി. പരിഭാഷയും ചെയ്തു. ഉത്തര കൊറിയന്‍ സിനിമയില്‍ പാശ്ചാത്യ വില്ലനായി വേഷമിട്ടു.ചാള്‍സ് ജെന്‍കിന്‍സ് അടക്കം നാലു യുഎസ് സൈനികരാണ് ഉത്തര കൊറിയയിലേക്കു കടന്നത്. നാലുപേരില്‍ ചാള്‍സ് ജെന്‍കിന്‍സിനെ മാത്രമെ ഉത്തര കൊറിയ വെറുതെ വിട്ടിട്ടുള്ളൂ. മറ്റുള്ളവര്‍ അവിടെ വച്ച് മരിച്ചു. 2004ല്‍0 സ്വതന്ത്രനായ ശേഷം ജപ്പാനില്‍ താമസമാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it