വിയറ്റ്‌നാം പാര്‍ലമെന്റില്‍ ആദ്യ വനിതാ സ്പീക്കര്‍

ഹാനോയ്: വിയറ്റ്‌നാം പാര്‍ലമെന്റില്‍ ആദ്യ വനിതാ സ്പീക്കറായി ഗുയെന്‍ തി കിം ഗാനെ തിരഞ്ഞെടുത്തു. 481ല്‍ 472 വോട്ടുകളും നേടിയാണ് 13ാമത് ദേശീയ അസംബ്ലി (എന്‍എ) അധ്യക്ഷയായി ഗാന്‍ സ്ഥാനമേറ്റത്. 477ല്‍ 467 വോട്ടുകളോടെ ദേശീയ തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷയായും ഗാനെ തിരഞ്ഞെടുത്തിട്ടുണ്ട്. 2011 മുതല്‍ ദേശീയ അസംബ്ലി ഉപാധ്യക്ഷയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Next Story

RELATED STORIES

Share it