ernakulam local

വിമെന്‍സ് ജേര്‍ണി: ഈസ്റ്റേണ്‍ ഗ്‌ളോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡിന്റെ പ്രമേയം



കൊച്ചി: ജനപ്രിയ ഈസ്റ്റേണ്‍ ഗ്‌ളോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡില്‍ ഇത്തവണ “വിമെന്‍സ് ജേര്‍ണി’ എന്ന പ്രമേയത്തില്‍ പ്രത്യേക പുരസ്‌ക്കാരം നല്‍കും. ഇന്നലെ ആരംഭിച്ച മല്‍സരത്തില്‍ നവംബര്‍ 20 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. ഈ വര്‍ഷം കൂടുതല്‍ വിപുലമായ വിഭാഗങ്ങളിലാവും പുരസ്‌ക്കാരങ്ങള്‍ ഉണ്ടാവുകയെന്ന് ഹൃസ്വ ചിത്ര മല്‍സരങ്ങളുടെ രണ്ടാമത്തെ പതിപ്പിനെക്കുറിച്ചു പ്രഖ്യാപനം നടത്തിയ സംഘാടകര്‍ അറിയിച്ചു.  ഹൃസ്വചിത്ര മേഖലയിലെ സര്‍ഗാത്മകതയെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗ്ലോബല്‍ ഇനീഷിയേറ്റീവ് ഫോര്‍ എക്‌സലന്‍സും ഈസ്‌റ്റേണ്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഈസ്റ്റേണ്‍ ഗ്‌ളോബല്‍ ഹൃസ്വചിത്ര പുരസ്‌ക്കാരം അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ മുേന്നറ്റങ്ങളും അതിനിടയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും ദൃശ്യങ്ങളിലൂടെ വിവിധ കോണുകളിലൂടെ ആവിഷ്‌ക്കരിക്കുകയാണ്  വിമെന്‍സ് ജേര്‍ണി’ എന്ന പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഈസ്റ്റേണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു. മികച്ച ചിത്രം, മികച്ച പ്രമേയം (സ്ത്രീ പ്രമേയമായുള്ള മികച്ച ചിത്രത്തിന് ഭൂമികാ പുരസ്‌ക്കാരം), ഏറ്റവും ജനപ്രീതിയുള്ള ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച നടന്‍/നടി, മികച്ച ഛായാഗ്രഹണം, മികച്ച എഡിറ്റിങ്, മികച്ച പശ്ചാത്തല സംഗീതം, മികച്ച ശബ്ദ മിശ്രണം എന്നിവയിലാണ് ഇത്തവണ പുരസ്‌ക്കാരം നല്‍കുക. ആഗോള പ്രശസ്തനായ ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു ജൂറിക്കു നേതൃത്വം നല്‍കും. വിമെന്‍സ് ജേര്‍ണി’ എന്ന പ്രമേയത്തിലെ മികച്ച തിരക്കഥ ഹ്രസ്വചിത്രമായി നിര്‍മിക്കുവാ ന്‍ ഈസ്റ്റേണ്‍ ഗ്രൂപ്പ് ധനസഹായം നല്‍കും എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം.  ചലച്ചിത്രതാരം റീമ കല്ലിങ്കലിന്റെ നേതൃത്വത്തിലുളള സബ് ജൂറിയാണ് മികച്ച തിരക്കഥ തിരഞ്ഞെടുക്കുന്നത്. ഈസ്റ്റേണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍, ഗ്ലോബല്‍ ഇനീഷിയേറ്റീവ് ഫോര്‍ എക്‌സലന്‍സ് മാനേജിങ് പാര്‍ട്ട്ണര്‍ ജോ എ സ്‌ക്കറിയ, ഈസ്റ്റേണ്‍ ഗ്‌ളോബല്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്‌സ് ചീഫ് കോ-ഓഡിനേറ്റര്‍ ടി വിനയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it