thrissur local

വിമുക്തി മിഷന്‍: വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി

തൃശൂര്‍: എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്നദ്ധ സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വാര്‍ഡ് തലത്തില്‍ ലഹരി ബോധവല്‍ക്കരണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് വ്യവസായ-യുവജനക്ഷേമ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.
ജനുവരി 15 നകം സമിതി രൂപീകരിച്ച് യോഗം ചേരാനാണ് നിര്‍ദ്ദേശിച്ചിട്ടുളളത്. പോലിസിന്റെയും വനം വകുപ്പിന്റെയും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ തുടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ എക്‌സൈസ്  വകുപ്പ് പദ്ധതി രൂപരേഖ തയ്യാറാക്കി നല്‍കുവാനും മന്ത്രി നിര്‍ദ്ദേശിച്ചു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ലഹരി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍, ജില്ലാ കലക്ടറുടെ ചുമതലയുളള എഡിഎം സി വി സജന്‍, മദ്യവിരുദ്ധ സമിതി പ്രതിനിധികള്‍ സംബന്ധിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി വി റാഫേല്‍ വിമുക്തി മിഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it