Flash News

വിമുക്തഭടന്‍മാരുടെയും ആശ്രിതരുടെയും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യസൈനിക ബോര്‍ഡിന്റെയും സായുധസേനാ പതാകദിന ഫണ്ടിന്റെയും സംയുക്തയോഗം മുഖ്യന്ത്രിയുടെ ആദ്ധ്യക്ഷതയില്‍ 2015-16 ലേയ്ക്ക് നാല് കോടി 72 ലക്ഷത്തി അറുപതിനായിരിം രൂപയുടെ ബഡ്ജറ്റ് യോഗത്തില്‍ അംഗീകരിച്ചു.

വിമുക്തഭടന്മാര്‍ക്കും, ആശ്രിതര്‍ക്കും സൈനികക്ഷേമ വകുപ്പു വഴി നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്്. മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍ ഗ്രാന്റ് 1000 രൂപയില്‍ നിന്നും 1500 രൂപയായി വര്‍ദ്ധിപ്പിച്ചു. വിവാഹധനസഹായം 10,000 രൂപയില്‍ നിന്നും 15,000 രൂപയായും വാര്‍ഷിക വരുമാനപരിധി ഒന്നര ലക്ഷത്തില്‍ നിന്നും നാല് ലക്ഷമായും ഉയര്‍ത്തി. എക്‌സ്‌ഗ്രേഷ്യാ ഗ്രാന്റ് 3,000 രൂപയില്‍ നിന്നും 5,000 രൂപയായി ഉയര്‍ത്തി.
യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മേജര്‍ ജനറല്‍ എ.കെ.സിങ്, ബ്രിഗേഡിയര്‍ ജെ.കെ.തിവാരി എസ്.സി, സംസ്ഥാന സൈനികക്ഷേമ ഡയറക്ടര്‍ കെ.കെ.ഗോവിന്ദന്‍ നായര്‍ മറ്റ് ഉന്നത സൈനിക/സിവില്‍ ഉദ്യോഗസ്ഥര്‍, ബോര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കേരള സൈനിക സ്മരണിക 2015 മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.
Next Story

RELATED STORIES

Share it