Flash News

വിമാന ലാന്‍ഡിങ് : സുരക്ഷ ഉറപ്പുവരുത്താന്‍ ഡിജിസിഎയുടെ കര്‍ശന നിര്‍ദേശം



കൊണ്ടോട്ടി: വിമാന ലാന്‍ഡിങ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ ന്‍ (ഡിജിസിഎ). പ്രതികൂല കാലാവസ്ഥയിലടക്കം വിമാനം പറന്നിറങ്ങാന്‍ ആവശ്യമായ സാഹചര്യമൊരുക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശം നല്‍കി. റണ്‍വേയില്‍ പക്ഷിശല്യം ഒഴിവാക്കല്‍, പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറക്കുമ്പോ ള്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍, എയര്‍ ട്രാഫിക് ക ണ്‍ട്രോള്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയവയാണ് പൂര്‍ത്തീകരിക്കേണ്ടത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ പക്ഷികളും ചെറിയ മൃഗങ്ങളും വിമാനങ്ങളില്‍ ഇടിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇതൊഴിവാക്കാനായി റണ്‍വേക്ക് സമീപമുള്ള പക്ഷികളെയും റണ്‍വേയില്‍ കയറുന്ന മൃഗങ്ങളെയും തുരത്താന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം. ഇതിനു പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്ന് പരിസര ശുചീകരണം നടത്തണം. റണ്‍വേ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും മാലിന്യം കുമിഞ്ഞുകൂടുന്നതും ഒഴിവാക്കണം. പ്രതികൂല കാലാവസ്ഥയില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് തടസ്സവും അപകടാവസ്ഥയും ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം. മഴ, മൂടല്‍മഞ്ഞ് തുടങ്ങിയവ ശക്തമാവുമ്പോള്‍ ഉണ്ടാവുന്ന കാഴ്ചക്കുറവിന് റണ്‍വേയില്‍ മുന്‍കൂട്ടി നേര്‍രേഖ അടയാളപ്പെടുത്തണം. റണ്‍വേയിലും ഉപരിതല മേഖലയിലും നിരീക്ഷണം ശക്തമാക്കണം. റണ്‍വേ ഘര്‍ഷണശേഷി നിലനിര്‍ത്തണം. നാവിഗേഷന്‍, കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാ ന്‍ നടപടികള്‍ കൈക്കൊള്ളണം. പ്രതികൂല കാലാവസ്ഥകളില്‍ കാണപ്പെടുന്ന ശക്തമായ കാറ്റ് വിമാന ലാന്‍ഡിങ്് സമയത്ത് അപകടം വിളിച്ചുവരുത്തും. ചക്രങ്ങളുടെ ഇരുവശത്തും പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് എയര്‍ലൈന്‍ ഓപറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റണ്‍വേയുടെ ഓരത്തും വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന റണ്‍വേ ഏപ്രണിലും നിര്‍ത്തുന്ന ഗ്രൗണ്ട് വാഹനങ്ങ ള്‍, സ്‌റ്റെപ്പ് എന്‍ഡറുകള്‍, ബാഗേജ് ട്രോളികള്‍ എന്നിവ വിമാനങ്ങള്‍ക്ക് സുരക്ഷാഭീഷണിയില്ലാതെ സൂക്ഷിക്കണം. വിമാനത്തില്‍ കോണി ഇടിച്ചും ചെറിയ വാഹനങ്ങള്‍ ഇടിച്ചുമുണ്ടാവുന്ന അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കാന്‍ ജീവനക്കാ ര്‍ക്ക് നിര്‍ദേശം നല്‍കണം. വിമാനങ്ങള്‍ റണ്‍വേയിലേക്ക് നീങ്ങിക്കഴിഞ്ഞാല്‍ കോണിയും വാഹനങ്ങളും ഏപ്രണില്‍ നിന്ന് മാറ്റണമെന്നും ഡിജിസിഎ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it