വിമാന കമ്പനികള്‍ പകല്‍ക്കൊള്ള അവസാനിപ്പിക്കണം: അഡ്വ. കെ എം അഷ്‌റഫ്

തിരുവനന്തപുരം: കോഴിക്കോട് നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്ന വിമാനകമ്പനികളുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്.
ആറു മാസം മുമ്പ് കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ വികസന പ്രവൃത്തി ആരംഭിച്ചപ്പോള്‍ എമിറേറ്റ്‌സ്, സൗദി എയര്‍വേയ്‌സ് എന്നീ കമ്പനികള്‍ വിമാനം റദ്ദാക്കിയിരുന്നു. വിമാന സര്‍വീസ് വെട്ടിക്കുറയ്ക്കുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെയാണ് കമ്പനികള്‍ വിമാന നിരക്ക് കൂട്ടാന്‍ തുടങ്ങിയത്.
കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇത്തിഹാദ്, ഒമാന്‍ എയര്‍, സൗദി, ഖത്തര്‍ എയര്‍വേയ്‌സ്, ജെറ്റ് എയര്‍വേയ്‌സ് തുടങ്ങിയ സ്വകാര്യ കമ്പനികള്‍ സര്‍വീസ് നടത്തുന്നതിനാല്‍ കടുത്ത മല്‍സരമാണ് നടക്കുന്നത്.
അതേസമയം, കോഴിക്കോട്ടുനിന്ന് എയര്‍ഇന്ത്യാ എക്‌സ്പ്രസ് ആണ് ഏറ്റവും കൂടുതല്‍ വിദേശ സര്‍വീസ് നടത്തുന്നത്. ഇത് ഭീമമായ നിരക്ക് വര്‍ധനക്ക് പ്രധാന കാരണമാവുന്നു. അതിനാല്‍ പൊതുമേഖലാ വിമാനകമ്പനിയുടെ ചൂഷണത്തില്‍നിന്ന് പ്രവാസികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it