World

വിമാനയാത്രാ അഴിമതി : യുഎസില്‍ ഉന്നത ഉദ്യോഗസ്ഥന്‍ രാജിവച്ചു



വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യ സേവനവിഭാഗം സെക്രട്ടറി ടോം പ്രീസ് രാജിവച്ചു. സ്വകാര്യ ജെറ്റ് അഴിമതിയില്‍ പ്രീസിനെതിരേ പ്രതിഷേധമുയരുന്നതിനിടെയാണ് രാജി. രാജ്യത്തെ നികുതിദായകരുടെ പണമുപയോഗിച്ച് വിദേശരാജ്യങ്ങളിലേക്കു നിരവധി തവണ യാത്ര നടത്തിയതായി പൊളിറ്റികോ വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. സൈനിക വിമാനങ്ങളിലും സ്വകാര്യ ജെറ്റ് വിമാനങ്ങളിലും പ്രീസ് ഏഷ്യന്‍ ആഫ്രിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു യാത്ര ചെയ്തതായി പൊളിറ്റികോ റിപോര്‍ട്ടില്‍ പറയുന്നു. 10 ലക്ഷം ഡോളറിലധികം നികുതിപ്പണമാണ് യാത്രകള്‍ക്കായി ഇയാള്‍ ചെലവഴിച്ചതായി കണക്കാക്കുന്നത്. സംഭവത്തില്‍ യുഎസ് കോണ്‍ഗ്രസ്സും ആരോഗ്യ മനുഷ്യസേവനവകുപ്പും അന്വേഷണം ആരംഭിച്ചു. ട്രംപ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതിനു മുമ്പും രാജിവയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും കാബിനറ്റ് റാങ്കിലുള്ള ഒരുദ്യോഗസ്ഥന്‍ സ്ഥാനമൊഴിയുന്നത് ഇതാദ്യമായാണ്.
Next Story

RELATED STORIES

Share it