Flash News

വിമാനയാത്രയില്‍ അപമര്യാദയായി പെരുമാറിയാല്‍ യാത്രാവിലക്ക് വരും



ന്യൂഡല്‍ഹി: വിമാനയാത്രയില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ നീക്കം. ഇതുസംബന്ധിച്ച കരട് നിയമം മന്ത്രാലയം ഇന്നലെ പുറത്തിറക്കി.  ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് വിമാനയാത്രയ്ക്കിടെ വിമാനക്കമ്പനി ജീവനക്കാരനെ മര്‍ദിച്ച പശ്ചാത്തലത്തിലാണ് പ്രശ്‌നക്കാരായ വിമാനയാത്രക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം തയ്യാറെടുക്കുന്നത്. വിമാന കമ്പനികള്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക കമ്മിറ്റിയുടെ അന്വേഷണത്തില്‍ അപമര്യാദയായി പെരുമാറിയെന്ന് ബോധ്യപ്പെടുന്ന യാത്രക്കാരെ ദേശീയ യാത്രാവിലക്ക് പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. മൂന്നുപേരടങ്ങുന്ന കമ്മിറ്റി 10 ദിവസത്തിനകം റിപോര്‍ട്ട് നല്‍കും. കുഴപ്പക്കാരായ യാത്രക്കാരെ മൂന്നായി തിരിച്ച്  യാത്രാവിലക്കേര്‍പ്പെടുത്താനാണ് ആലോചന.  വിമാനയാത്രയ്ക്കിടെ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയോ അശ്ലീല ആംഗ്യം കാണിക്കുകയോ ചെയ്യുന്ന യാത്രക്കാര്‍ക്ക് മൂന്ന് മാസത്തേക്കു വിലക്കേര്‍പ്പെടുത്തും. പിടിച്ചു തള്ളുക, അടിക്കുക, നിലത്തിട്ടു വലിക്കുക തുടങ്ങി ശാരീരികമായി ഉപദ്രവിക്കുവാനോ ലൈംഗികമായി അപമാനിക്കുവാനോ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് ആറു മാസം വരെയാണ് യാത്രാവിലക്കേര്‍പ്പെടുത്തുക. ജീവന് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറുന്നവര്‍ക്ക് രണ്ടു വര്‍ഷത്തിനു മുകളില്‍ വിലക്കേര്‍പ്പെടുത്താനുമാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.
Next Story

RELATED STORIES

Share it