Flash News

വിമാനയാത്രയിലെ ലാപ്‌ടോപ് നിരോധനം യുഎസ് വ്യാപിപ്പിക്കുന്നു



വാഷിങ്ടണ്‍: വിമാനയാത്രയിലെ ലാപ്‌ടോപ് നിരോധനം വ്യാപിപ്പിക്കാനൊരുങ്ങി യുഎസ്. വിമാനയാത്രയില്‍ ലാപ്‌ടോപ് കൊണ്ടുവരുന്നതിനും കൊണ്ടുപോവുന്നതിനും നിരോധനം ഏര്‍പ്പെടുത്താനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് യുഎസ് ആഭ്യന്തര സുരക്ഷാസെക്രട്ടറി ജോണ്‍ കെല്ലി വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ മാര്‍ച്ചില്‍ 10 രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് യുഎസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. തുര്‍ക്കി, ഈജിപ്ത്, ജപ്പാന്‍, ജോര്‍ദാന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യുഎഇ, മൊറോക്കോ, തുണീസ്യ, ലബ്‌നാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്കുള്ളത്. അമേരിക്ക വിലക്കേര്‍പ്പെടുത്തി ദിവസങ്ങള്‍ക്കു ശേഷം ബ്രിട്ടനും  സമാന പാത പിന്തുടര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it