വിമാനത്തില്‍ ബഹളം: യാത്രികരെ പുറത്താക്കി

ഹൈദരാബാദ്: ബഹളം സൃഷ്ടിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിലെ 70 യാത്രക്കാരെ പുറത്താക്കി. രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ റായ്പൂരിലേക്കു പറക്കാനിരുന്ന വിമാനത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരു വിഭാഗം യാത്രക്കാര്‍ സീറ്റുകള്‍ കൈമാറാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിമാന ജോലിക്കാര്‍ ഇതിനെ ചോദ്യം ചെയ്തതോടെ ബഹളമായി. സഹായത്തിനായി ജീവനക്കാര്‍ വിമാനക്കമ്പനിയുടെ സുരക്ഷാ ജീവനക്കാരെ വിളിച്ചു. അതോടെ സ്ഥിതി വഷളാവുകയും 70 യാത്രക്കാരെ വിമാനത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. വിമാന ജോലിക്കാര്‍ തങ്ങളെ പീഡിപ്പിച്ചതായി യാത്രക്കാര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മോശം പെരുമാറ്റം മൂലമാണ് യാത്രക്കാരെ ഒഴിവാക്കിയതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. സീറ്റില്‍ പോയിരിക്കണമെന്ന ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന യാത്രക്കാരില്‍ ചിലര്‍ ചെവിക്കൊണ്ടില്ല. ബഹളമുണ്ടാക്കിയവരെ ഒഴിവാക്കാന്‍ മറ്റു യാത്രക്കാര്‍ ആവശ്യപ്പെട്ടുവെന്നും ഇന്‍ഡിഗോ അറിയിച്ചു.
Next Story

RELATED STORIES

Share it