World

വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല: ബംഗ്ലാദേശ്

ധക്ക: നേപ്പാളില്‍ തകര്‍ന്നുവീണ യുഎസ്-ബംഗ്ല വിമാനത്തിന് ധക്കയില്‍ നിന്നു പറന്നുയരുമ്പോള്‍ യാതൊരുവിധ സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബംഗ്ലാദേശ് അന്വേഷണ ഏജന്‍സി. വിമാനം കാലപ്പഴക്കം ചെന്നതാണെന്ന ആരോപണവും ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ എം റഹ്മത്തുല്ലയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി നിഷേധിച്ചു.
അതേസമയം, അപകടത്തെക്കുറിച്ച് വിശദമായി പരിശോധിക്കുന്നതിന് വിദഗ്ധരുടെ സംയുക്ത സംഘം വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കോക്പ്പിറ്റിലെ വോയ്‌സ് റിക്കാര്‍ഡറും ഉടന്‍ പരിശോധിക്കുമെന്നു നേപ്പാള്‍ സര്‍ക്കാരിന്റെ അന്വേഷണ സംഘത്തലവന്‍ യാഗ്യാ പ്രസാദ് ഗൗതം അറിയിച്ചു.
മാര്‍ച്ച് 12നാണ് ധക്കയില്‍ നിന്നുള്ള യുഎസ്-ബംഗ്ല വിമാനം നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തകര്‍ന്നുവീണത്. അപകടത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലാന്‍ഡിങ് സമയത്തെ ആശയവിനിമയത്തിലുണ്ടായ പാളിച്ചയാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍, എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ലൈനും അപകടത്തെക്കുറിച്ച് പരസ്പരം പഴിചാരുകയാണ്.
Next Story

RELATED STORIES

Share it