ernakulam local

വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി



നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് ശ്രീലങ്കന്‍ സ്വദേശികളെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇന്നലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ രണ്ട് സ്ത്രീകളില്‍ നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടിയത്. ദേഹത്ത് ധരിച്ച നിലയില്‍ വളയും മാലയും ആയിട്ടാണ് സ്വര്‍ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത് നെടുമ്പാശേരി: വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്നലെ ദുബയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ഷഫീഖിന്റെ പക്കല്‍ നിന്നുമാണ് 348 ഗ്രാം സ്വര്‍ണം പിടികൂടിയത്. 116 ഗ്രാം വീതം വരുന്ന മൂന്ന്് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇയാള്‍. സംശയം തോന്നി വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണകടത്ത്് പുറത്തായത്.
Next Story

RELATED STORIES

Share it