വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി ദുബായിലേക്ക് പോവാനായി എത്തിയ യാത്രക്കാരന്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. ഇന്നലെ രാവിലെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിലേയ്ക്ക് പോകാനെത്തിയ കണ്ണൂര്‍ സ്വദേശി സിജോ(27)ആണ് പിടിയിലായത്.
സി ജോയുടെ പഴ്‌സില്‍ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. ഒരു റിട്ട.പോലിസ് ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും കിട്ടിയ വെടിയുണ്ട കൗതുകം തോന്നി പേഴ്‌സില്‍ സൂക്ഷിച്ചതാണെന്നാണ് ഇയാള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
ജോലിക്കായി ദുബായിലേയ്ക്ക് വിമാനം കയറാനെത്തിയതാണ് സിജോ. ദേഹ പരിശോധനക്കിടെ വിമാനത്താവളത്തിലെ സിഐഎസ്എഫ് വിഭാഗമാണ് വെടിയുണ്ട കണ്ടെത്തിയത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ഇന്ന് ഇയാളെ അങ്കമാലി കോടതിയില്‍ ഹാജരാക്കും.



Next Story

RELATED STORIES

Share it