wayanad local

വിമാനത്താവളത്തിലേക്ക് നാലുവരിപ്പാത: നടപടികള്‍ പുരോഗമിക്കുന്നു

കല്‍പ്പറ്റ: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള നാലുവരിപാത നിര്‍മ്മാണ നടപടികള്‍ക്ക് വേഗതയേറുന്നു. റോഡ് കണക്റ്റിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന റോഡിന്റെ നിര്‍മ്മാണ ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
മാനന്തവാടി-തലപ്പുഴ-പാല്‍ച്ചുരം-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ (63 കി.മീ) കുറ്റിയാടി-നാദാപുരം-കൂത്തുപറമ്പ്-മട്ടന്നൂര്‍ (53 കി.മീ.) റോഡുകള്‍ക്കാണ് അനുമതി നല്‍കിയത്. ഏഴ് റോഡുകളുടെ പ്രപ്പോസലാണ് സമര്‍പ്പിച്ചിരുന്നത്.
നിലവില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ സര്‍വേ നടപടികള്‍ അന്തിമഘട്ടത്തിലാണ്. 21 ലക്ഷം രൂപ ചെലവില്‍ ചെന്നൈ ആ സ്ഥാനമായ സ്വകാര്യ കമ്പിനിയാണ് സര്‍വേ നടത്തുന്നത്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കേരള റോഡ് ഫണ്ടിന്റെ നേതൃത്വത്തിലാണ് നടക്കുക. ഭൂമി ഏറ്റെടുക്കല്‍, കെട്ടിടങ്ങളുടെയും മറ്റും വില നിശ്ചയിക്കല്‍ തുടങ്ങിയ ജോലികളെല്ലാം ഇവരുടെ മേല്‍നോട്ടത്തിലാണ് നടപ്പാക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സര്‍വേ നടപടികളില്‍ എതിര്‍പ്പുകള്‍ ഉയരാത്തതില്‍ അധികൃതര്‍ ആശ്വാസത്തിലാണ്. പാത യാഥാര്‍ഥ്യമായാല്‍ വയനാട്ടുകാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാനാകുന്ന വിമാനത്താവളമാകും മട്ടന്നൂരിലേത്.
Next Story

RELATED STORIES

Share it