kannur local

വിമാനത്താവളം: റണ്‍വേ 2000 മീറ്റര്‍ പൂര്‍ത്തിയായി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ അടുത്ത മാസം നടത്താനിരിക്കെ റണ്‍വേ 2000 മീറ്ററോളം പൂര്‍ത്തിയായി. ഇവിടെ ടാറിങ് നടത്തി ബ്ലാക്ക് ടോപ്പിങ് പ്രവൃത്തി ത്വരിഗതിയിലാണ്. ഡിസംബറോടെ 2400 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയാക്കാനാണ് പദ്ധതി. 800 മീറ്ററിലധികം ഭൂമി ഇനിയും നിരപ്പാക്കിയെടുക്കാനുണ്ട്. 2016 ഏപ്രിലോടെ 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയാക്കും.
രണ്ടാം ഘട്ടത്തില്‍ സ്ഥലമേറ്റെടുത്ത ശേഷം 3400 മീറ്ററാക്കി വികസിപ്പിക്കാനുമാണ് ലക്ഷ്യം. റണ്‍വേ വികസനത്തിനായി കല്ലേരിക്കര ഭാഗത്ത് നടത്തിയ സര്‍വേയുടെ റിപോര്‍ട്ട് തയ്യാറായി വരികയാണ്. റിപോര്‍ട്ട് ലഭിച്ചാലുടന്‍ ഭൂവുടമകളുമായി ചര്‍ച്ചനടത്തി സമവായത്തിലെത്തും. റണ്‍വേയുടെ ലൈറ്റ് അപ്രോച്ചിനുവേണ്ട സ്ഥലമാണ് ഈ ഭാഗത്ത് ഏറ്റെടുക്കുക.
വിമാന പാര്‍ക്കിങിനുള്ള ഏപ്രണ്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. അതേസമയം, വിമാനത്താവളത്തിലേക്കുള്ള റോഡ്‌വികസനത്തിനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it