Flash News

വിമാനം റാഞ്ചുമെന്ന് ഭീഷണി, യാത്രക്കാരന്‍ കസ്റ്റഡിയില്‍

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യാത്രക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസിനെയാണ് നെടുമ്പാശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി മുംബൈ ജെറ്റ് വിമാനത്തില്‍ ഇതേത്തുടര്‍ന്ന് പരിശോധന നടത്തി. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കൊച്ചിയില്‍ നിന്നും മുംബൈയ്ക്ക് പോവുകയായിരുന്ന വിമാനത്തില്‍ കയറിയ ഇയാള്‍ ഫോണില്‍ ആരോടോ സംസാരിക്കുന്നത് കേട്ട ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.

Next Story

RELATED STORIES

Share it