വിമാനം റദ്ദാക്കി



കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നു ദുബൈയിലേക്കുള്ള സ്‌പേസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ ദുബൈയില്‍ നിന്നെത്തി തിരിച്ചു ദുബൈയിലേക്ക് പോവേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനം സാങ്കേതിക പ്രശ്‌നങ്ങളാല്‍ ദുബൈയില്‍ കുടുങ്ങുകയായിരുന്നു. ഈ വിമാനത്തില്‍ പോകാനായി വ്യാഴാഴ്ച രാത്രിയോടെ തന്നെ കരിപ്പൂരിലെത്തിയ യാത്രക്കാര്‍ വെള്ളിയാഴ്ച രാവിലെയാണ് വിമാനം റദ്ദാക്കിയത് അറിഞ്ഞത്. ഇതോടെ യാത്രക്കാര്‍ ക്ഷുഭിതരായി ബഹളംവച്ചു. സ്ത്രീകളും കുട്ടികളുമടക്കം 160 യാത്രക്കാരാണ് വിമാനത്തില്‍ പോവാനുണ്ടായിരുന്നത്. ഇവരില്‍ വിസ റദ്ദാവുന്ന യാത്രക്കാരെ പിന്നീട് കൊച്ചി, മംഗലാപുരം വിമാനത്താവളങ്ങളിലെത്തിച്ച് ദുബൈയിലേക്ക് കൊണ്ടുപോയി. ശേഷിക്കുന്നവര്‍ക്ക് അടുത്ത ദിവസത്തേക്ക് യാത്രയ്ക്കുള്ള അനുമതി നല്‍കി.
Next Story

RELATED STORIES

Share it