വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ ദുരന്തമൊഴിവായി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. നേരിയ വ്യത്യാസത്തില്‍ വന്‍ അപകടമൊഴിവായി. ഇന്നലെ ഉച്ചതിരിഞ്ഞ് 3.30നാണു സംഭവം.
258 യാത്രക്കാരുമായി കൊളംബോയില്‍ നിന്നുമെത്തിയ ശ്രീലങ്കന്‍ എയര്‍വേ—സ് വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്.
തൊട്ടടുത്ത ചെളിക്കുണ്ടിലേക്ക് പതിക്കുന്നതിനു മുമ്പ് പൈലറ്റ് നിയന്ത്രണം പൂര്‍വ സ്ഥിതിയിലാക്കി. ശക്തമായ കാറ്റും മഴയുമാണ് വിമാനം തെന്നിമാറുവാന്‍ കാരണം.
റണ്‍വേ താല്‍ക്കാലികമായി അടച്ചതിനാല്‍ പിന്നീടുള്ള മൂന്ന് വിമാനങ്ങളും വൈകിയാണ് എയര്‍പോര്‍ട്ടിലിറങ്ങിയത്. വിമാനത്തിന് മറ്റെന്തെങ്കിലും തകരാറുകളുണ്ടോയെന്ന് പരിശോധിക്കേണ്ടതിനാല്‍ കൊളംബോയിലേക്കുള്ള മടക്കയാത്ര റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it