Idukki local

വിമാനം നിര്‍മിച്ച അച്ഛന് പിന്നാലെ ഡ്രോണുമായി ജോഷ്വ



അച്ഛന്‍ വിമാനം നിര്‍മിച്ച് ലോകത്തെ അദ്ഭുതപ്പെടുത്തിയെങ്കില്‍ മകന്‍ ഡ്രോ ണ്‍ പറത്തിയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. സ്വന്തമായി നിര്‍മിച്ച ഡ്രോണ്‍ മാനംമുട്ടെ പറത്തിയാണ് മേളയിലെ മുഴുവന്‍ ആളുകളെയും ജോഷ്വ സജി വിസ്മയത്തിലാക്കിയത്. ഒരു രീതിയിലുള്ള പരിശീലനവും ലഭിക്കാതെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ചും പ്രോഗ്രാമിങ് ലാംഗേജ് പഠിച്ചുമാണ് മള്‍ട്ടി പര്‍പസ് ഡ്രോണ്‍ നിര്‍മിച്ചത്. റിമോര്‍ട്ട് കണ്‍ട്രോളിങ് ഫഌയിങ് സംവിധാനമാണ് ഡ്രോണില്‍ ഉപയോഗിച്ചിരിക്കുന്നത്. നാലര കിലോയോളം ഭാരം താങ്ങാന്‍ ഇതിനു സാധിക്കും. ചിറകുകളുള്ള ലോകത്തെക്കുറിച്ച് മാത്രം സ്വപ്‌നം കണ്ടുന്നടക്കാന്‍ ജോഷ്വയ്ക്ക് പ്രജോദനമായത് സ്വന്തം അച്ഛനാണ്. അര്‍പണബോധവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മനുഷ്യനു മറികടക്കാനാവാത്ത പരിമിതികളില്ലെന്ന് പഠിപ്പിച്ചത് അച്ഛന്‍ സജി തോമസാണ്. സംസാരശേഷിയും കേള്‍വി ശേഷിയുമില്ലാത്ത ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അച്ഛന് സ്വന്തമായി വിമാനം നിര്‍മിക്കാന്‍ സാധിച്ചെങ്കില്‍ തനിക്കതിലും കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെന്ന് ജോഷ്വ വിശ്വസിക്കുന്നു. അച്ഛന്റെ പാതയില്‍ കഠിനപ്രയത്‌നം ചെയ്യുന്നു. 20,000 രൂപ ചെലവ് വരുന്ന ഡ്രോണാണ് ശാസ്ത്രമേളയ്ക്കായ് നിര്‍മിച്ചത്. ശാസ്ത്രമേളയില്‍ ഒന്നാമനാവാന്‍ ഈ മിടുക്കന് സാധിച്ചില്ല. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന് സമ്മാനങ്ങള്‍ക്ക് സ്വപ്‌നങ്ങളെയോ ആഗ്രഹങ്ങളെയോ തകര്‍ക്കാനാകുമോ എന്നായിരുന്നു മറുചോദ്യം. മുതലക്കോടം സെന്റ് ജോ ര്‍ജസ് എച്ച്എസ്എസ്സിലെ പ്ലസ്‌വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ഈ മിടുക്കന്‍.
Next Story

RELATED STORIES

Share it