World

വിമാനം തെന്നിമാറിതീപ്പിടിച്ചു: കണ്ടുനിന്ന ആള്‍ മരിച്ചു

മോസ്‌കോ: വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി വിമാനത്താവള ജോലിക്കാരന്‍ മരിച്ചു. സോച്ചി വിമാനത്താവളത്തിലാണ് സംഭവം. മോസ്‌കോവില്‍ നിന്നു 164 യാത്രക്കാരുമായി വരുകയായിരുന്ന ബോയിങ് 737 വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി നദീതീരത്തേക്കു പതിക്കുകയായിരുന്നു. വിമാനത്തിന് തീപ്പിടിക്കുകയും ചെയ്തു. എട്ടുമിനുട്ടിനകകമാണ് എല്ലാം സംഭവിച്ചത്. ഇതു കണ്ടുനിന്ന ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ വഌദിമിര്‍ ബെഗിയാന്‍ ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നുവെന്നു ഗതാഗത മന്ത്രി ഗെക്‌നേവ് ദിത്രിക് അറിയിച്ചു. 18 യാത്രികര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വിമാനം റണ്‍വേയില്‍ നിന്നു മാറി സഞ്ചരിക്കാന്‍ കാരണക്കാരായവരില്‍ ഒരാളാണ് മരിച്ചതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it