Flash News

വിമാനം ഇറങ്ങിയാല്‍ ഇനി കെഎസ്ആര്‍ടിസിയുടെ 'ഫ്‌ലൈ ബസ്സുകള്‍'

വിമാനം ഇറങ്ങിയാല്‍ ഇനി കെഎസ്ആര്‍ടിസിയുടെ ഫ്‌ലൈ ബസ്സുകള്‍
X

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. 'ഫ്‌ലൈ ബസ്' എന്ന പേരില്‍ ആരംഭിക്കുന്ന ഈ സര്‍വീസിന്റെ പ്രത്യേകതകള്‍:
കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍
വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്
ഹൃദ്യമായ പരിചരണം
ലഗേജുകള്‍ക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം
അത്യാധുനിക ശീതീകരണം
പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ്സ്സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലെല്ലാം അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസ്സുകളാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസ്സുകളാക്കി മാറ്റുകയാണുണ്ടായത്.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും എഘഥ ബസുകള്‍ ലഭ്യമാണ്.കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ലൈ ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ഫ്‌ലൈബസ്സുകളുടെ മാത്രം മേല്‍നോട്ടത്തിനായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.സി. വി. രാജേന്ദ്രന്‍ നെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്.
യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ഭാവിയില്‍ ഫ്‌ലൈ ബസുകള്‍ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും എയര്‍പോര്‍ട്ടില്‍ നിന്നും നേരിട്ട് കണക്ടിവിറ്റി സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.
വരുംകാലങ്ങളില്‍ വിവിധ എയര്‍ലൈനുകളമായി സഹകരിച്ച് സിറ്റി ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും ലഗേജ് അടക്കം ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതും പരിഗണിച്ചുവരുന്നു.
എയര്‍പോര്‍ട്ടില്‍ നിന്നുള്ള അധിക സര്‍ച്ചാര്‍ജ് ഈടാക്കാതെ സാധാരണ എ.സി. ലോ ഫ്‌ലോര്‍ ബസ്സുകളുടെ ചാര്‍ജുകള്‍ മാത്രമേ ഈടാക്കുന്നുള്ളൂ.
'ഫ്‌ലൈ ബസ്സ്' കളുടെ സംസ്ഥാനതല ഫ്‌ലാഗ്ഓഫ് 03.07.2018 ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തപ്പെടുന്നതാണ്.
~ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍.
Next Story

RELATED STORIES

Share it