thrissur local

വിമലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികമാരുടെ അനിശ്ചിതകാല സത്യഗ്രഹസമരം നാലാം ദിവസത്തിലേക്ക്

കരുവാന്‍കാട്: അന്യായമായി പിരിച്ചുവിട്ട അധ്യാപികമാരെ തിരിച്ചെടുക്കുക, മാനേജ്‌മെന്റ് നീതി പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിമലഗിരി പബ്ലിക് സ്‌കൂളിനു മുന്നില്‍ അധ്യാപകര്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരം നാലാം ദിവസത്തിലേക്ക് കടന്നു. ഇന്നലത്തെ സമരം മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയന്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷകതൊഴിലാളി യൂനിയന്‍ താണിക്കുടം മേഖല സെക്രട്ടറി ഇ എന്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു.
ജിന്‍സി ടീച്ചര്‍, മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരമോഹന്‍, ഷൈജി ടീച്ചര്‍, ഇരിങ്ങാലക്കുട ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളിലെ സജു മാഷ്, ശാലിനി ടീച്ചര്‍, അകലാട് സ്‌കൂളിലെ നിഷ ടീച്ചര്‍, ടി ടി ഹണി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it